p

തിരുവനന്തപുരം: ഏഴാം ധനകാര്യ കമ്മിഷനിൽ രണ്ട് ജോയിന്റ് ഡയറക്ടർമാരുടെ താത്കാലിക തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കള്ള് വ്യവസായ വികസന ബോർഡിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ എക്സൈസ് വകുപ്പിലെ ജോയിന്റ് എക്സൈസ് കമ്മിഷണറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിലും കാഷ്വൽ സ്വീപ്പറെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമിക്കും.

രാജേഷ് രവീന്ദ്രനെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തിയത് അംഗീകരിച്ചു. സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ എം.ഡി എസ്.അനിൽദാസിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. തിരുവനന്തപുരം പഴകുറ്റി മംഗലപുരം റോഡ് റീച്ച് മൂന്നിലെ പോത്തൻകോട്- മംഗലപുരം പ്രവൃത്തിക്കുള്ള ടെൻഡർ അംഗീകരിച്ചു.

പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്
267​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​പാ​ധി​ര​ഹി​ത​ ​ബേ​സി​ക് ​ഗ്രാ​ൻ​ഡാ​യി​ 267​കോ​ടി​ ​അ​നു​വ​ദി​ച്ചെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.​ ​ഇ​തി​ൽ​ 187​കോ​ടി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും​ ​ബാ​ക്കി​ ​ജി​ല്ലാ,​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​ണ്.​ ​ഇ​തോ​ടെ​ ​ന​ട​പ്പ് ​വ​ർ​ഷം​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സ​ഹാ​യം​ 6,517​കോ​ടി​യാ​യി.

പ്ര​ശാ​ന്ത് ​ഫ​യ​ൽ​ ​കാ​ണു​ന്ന​ത്
ജ​യ​തി​ല​ക് ​വി​ല​ക്കി​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ര​ണ്ട് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​സ്പെ​ൻ​ഷ​നി​ൽ​ ​ക​ലാ​ശി​ച്ച​ ​ഐ.​എ.​എ​സ് ​പോ​രി​ൽ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത്.
സ​സ്‌​പെ​ൻ​ഷ​നി​ലാ​യ​ ​കൃ​ഷി​വ​കു​പ്പ് ​സ്‌​പെ​ഷ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​പ്ര​ശാ​ന്ത് ​ഫ​യ​ൽ​ ​കാ​ണു​ന്ന​ത് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​എ.​ജ​യ​തി​ല​ക് ​വി​ല​ക്കി​യി​രു​ന്നു.​ ​എ​സ്‌.​ ​സി,​ ​എ​സ്.​ ​ടി​ ​സ്‌​പെ​ഷ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​യി​രു​ന്ന​പ്പോ​ൾ​ ​പ്ര​ശാ​ന്തി​ന് ​ഫ​യ​ലു​ക​ൾ​ ​എ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്കി​ ​ജ​യ​തി​ല​ക് ​ഒ​പ്പി​ട്ട​ ​നോ​ട്ട് ​പു​റ​ത്താ​യി.​ ​പ്ര​ശാ​ന്തി​ന് ​ഫ​യ​ലു​ക​ൾ​ ​എ​ത്താ​ത്ത​ ​ത​ര​ത്തി​ലാ​ണ് ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യ​ത്.
2024​ ​മാ​ർ​ച്ചി​നാ​ണ് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദേ​ശം​ ​ഓ​ഫീ​സ് ​ഓ​ർ​ഡ​റാ​യി​ ​ന​ൽ​കി​യ​ത്.​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​ഒ​ഴി​ച്ച് ​മ​റ്റെ​ല്ലാ​ ​ഫ​യ​ലു​ക​ളും​ ​എ​സ്‌.​ ​സി,​ ​എ​സ്ടി,​ ​വ​കു​പ്പു​ക​ളി​ലെ​ ​അ​ഡി​ഷ​ന​ൽ​ ​സെ​ക്ര​ട്ട​റി,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​ ​അ​ഡീ​ഷ​ന​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കു​ ​നേ​രി​ട്ടു​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ഉ​ത്ത​ര​വ് .