തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ കലാപ്രവർത്തകരുടെ വിസ്മയ പ്രകടനങ്ങളുമായി മാജിക് കാർണിവൽ നാളെ വൈകിട്ട് 6.30മുതൽ മാനവീയം വീഥിയിൽ നടക്കും.മാജിക് പ്ലാനറ്റിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് മാജിക് കാർണിവൽ സംഘടിപ്പിക്കുന്നത്.തെരുവുജാലവിദ്യ,മണിപ്പൂരി കലാകാരന്മാരുടെ സർക്കസ് അക്രോബാറ്റിക് ജഗ്ലിംഗ് പ്രകടനങ്ങൾ, ക്ലോസപ്പ് കൺജൂറിംഗ് ജാലവിദ്യകൾ,മെന്റലിസം,ഫ്യൂഷൻ മ്യൂസിക്,സംഗീത നൃത്ത പ്രകടനങ്ങൾ തുടങ്ങിയവയാണ് അവതരിപ്പിക്കുന്നത്.മാനവീയം വീഥിയിലെ രണ്ട് വേദികളിലായാണ് പ്രകടനങ്ങൾ.ഗ്രേറ്റ് ഇന്ത്യൻ മാംഗോ ട്രീയുടെ പ്രത്യേക അവതരണം കാർണിവലിന്റെ ഭാഗമായി നടക്കും.