
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വനിതകൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും കുട്ടികളുടെ ഹരിത സഭയുടെയും ഉദ്ഘാടനം കൂതാളി ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് സരള വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി,വാർഡ് മെമ്പർമാരായ ലീല,വെള്ളരിക്കുന്ന് ഷാജി,സിവിൻ,ഐ.സി.ഡി.സി സൂപ്പർ വൈസർ ലതിക,അസി.സെക്രട്ടറി സുധീർ,ജെ.എസ്.രഘു തുടങ്ങിയവർ സംസാരിച്ചു.ഹരിതസഭയുടെ പ്രവർത്തന റിപ്പോർട്ട് സജിത അവതരിപ്പിച്ചു.