
ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിനു ശതാബ്ദി സ്മാരക മന്ദിരം പണികഴിപ്പിക്കുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കോട്ടയം കുറിച്ചിയിലെ അദ്വൈതവിദ്യാശ്രമം സ്കൂളിൽ നവതി സ്മാരകമായി പണി പൂർത്തികരിച്ചുവരുന്ന മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി മാസം നടക്കും. ശിവഗിരി മഠത്തിന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സമ്മേളനത്തിലാണ് സ്വാമി ഇക്കാര്യം അറിയിച്ചത്.