
തിരുവനന്തപുരം: പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം രാധാ മോഹൻ സിംഗ് അദ്ധ്യക്ഷനായ പതിനഞ്ച് അംഗ സമിതിയെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദക്ഷിണ ഉപദ്വീപുകളിലെ സമുദ്ര സുരക്ഷയിൽ ദക്ഷിണ വ്യോമസേന വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സമിതി അംഗങ്ങളെ ധരിപ്പിച്ചു. ദക്ഷിണ ഉപദ്വീപിന്റെ വ്യോമ മേഖല സംരക്ഷിക്കുന്നതിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനം നടത്തുന്ന പരിശ്രമത്തെയും രക്ഷാ പ്രവർത്തനങ്ങളിൽ വഹിച്ച നിർണായക പങ്കിനെയും കമ്മിറ്റി അദ്ധ്യക്ഷൻ രാധാ മോഹൻ സിംഗ് അഭിനന്ദിച്ചു.