തിരുവനന്തപുരം: ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് ബി.എം.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ. രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. ബി.എം.എസ് സംസ്ഥാനസമിതി അംഗം കെ. ജയകുമാർ ആമുഖ പ്രഭാഷണം നടത്തി.ബി.എം.എസ് ജില്ലാപ്രസിഡന്റ് ടി. രാഖേഷ്, സെക്രട്ടറി ഇ.വി. ആനന്ദ് എന്നിവർ സംസാരിച്ചു.ആയുർവേദ കോളജിനു മുന്നിൽ നിന്നാരംഭിച്ച മാർച്ചിനും ധർണയ്ക്കും ജില്ലാഭാരവാഹികളായ ജെ.എൻ.ഹരികൃഷ്ണൻ,ഡി.കുഞ്ഞുമോൻ,എസ്.ജയശങ്കർ,എ.മധു,ജി. ഗോപകുമാർ,സി.പ്രമോദ്,വി.മുകുന്ദൻ,സി.ജ്യോതിഷ്‌കുമാർ,അനിതാദേവി തുടങ്ങിയവർ നേതൃത്വം നൽകി.