ആര്യനാട്: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷൻ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ തൊഴിൽമേള കരിയർ ഫയർ 2024 16ന് രാവിലെ 8.30മുതൽ ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നടക്കും.വിവിധ മേഖലകളിലെ 30 പ്രൊഫഷണൽ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 400ലധികം തൊഴിലവസരങ്ങളാണുള്ളത്. എസ്.എസ്.എൽ.സി, പ്ലസ്ടു,ഡിഗ്രി,ബി-ടെക്,ഐ.ടി.ഐ ഡിപ്ലോമ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.രാവിലെ 8.30 മുതൽ സ്‌പോർട്ട് രജിസ്ട്രേഷൻ ആരംഭിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. ഉദ്യോഗാർത്ഥികൾ ഒന്നിലധികം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും കരുതണം.

വിവരങ്ങൾക്ക് 0471-3586525.