vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണം തീരശോഷണമുണ്ടോയെന്ന് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിക്ക് ചെലവ് 17ലക്ഷം രൂപ. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡി.ഡയറക്ടർ എം.ഡി കുന്ദലെ അദ്ധ്യക്ഷനായ സമിതിയുടെ ഓണറേറിയം, സിറ്റിംഗ് ഫീസ് ഇനത്തിൽ 17ലക്ഷം രൂപ അനുവദിക്കണമെന്ന് വിദഗ്ദ്ധ സമിതിയുടെ മെമ്പർ സെക്രട്ടറി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇത് അംഗീകരിച്ച് സിറ്റിംഗ് ഫീസും യാത്രാ ബത്തയുമടക്കം നൽകാൻ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് സർക്കാർ അനുമതി നൽകി.

സമിതി അദ്ധ്യക്ഷന് ഓരോ സിറ്റിംഗിനും പതിനായിരം രൂപ ഫീസും സംസ്ഥാന സർക്കാരിലെ ക്ലാസ്-1 കാറ്റഗറി ഉദ്യോഗസ്ഥർക്കുള്ള ടി.എ, ഡി.എയും നൽകണം. ഔദ്യോഗിക അംഗങ്ങൾക്ക് സിറ്റിംഗ് ഫീസില്ല. അദ്ധ്യക്ഷനുള്ള ടി.എ, ഡി.എ നൽകും. അനൗദ്യോഗിക അംഗങ്ങൾക്ക് സിറ്റിംഗിന് 7500 രൂപ ഫീസും അദ്ധ്യക്ഷനുള്ള ടി.എ, ഡി.എയും നൽകാനാണ് ഉത്തരവ്. തുറമുഖ നിർമ്മാണം കാരണമല്ല ശംഖുംമുഖത്തും വലിയതുറയിലും തീരശോഷണം ഉണ്ടാവുന്നതെന്നായിരുന്നു സമിതിയുടെ റിപ്പോർട്ട്.