
വർക്കല: ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന പൂർവ വിദ്യാർത്ഥി സംഗമം ശ്രിനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനന്ദ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് വി.ബലറാം അദ്ധ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണവും സ്കൂൾ മാനേജർ സ്വാമി വിശാലനന്ദ മുഖ്യപ്രഭാഷണവും നടത്തി. പൂർവ അദ്ധ്യാപകൻ റൂബി കോട്ടേജിൽ പരേതനായ എം. കാർത്തികേയന്റെ സ്മരണാർത്ഥം 23- 24 വർഷത്തിൽ എസ്.എസ്.എൽ.സിക്ക് ഫുൾഎപ്ലസ് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പ്രിൻസിപ്പൽ
കവിത. ഒ.വി റിപ്പോർട്ടും ട്രഷറർ എൻ. ജയൻ അനുശോചന പ്രമേയവും അവതരിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ഹെഡ്മിസ്ട്രസ് മിനിമോൾ. എസ്, പി.ടി.എ പ്രസിഡന്റ് ഡി. ഷിബി, ചെമ്മരുതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലിനീസ് എന്നിവർ സംസാരിച്ചു. സംഘടനാ സെക്രട്ടറി എസ്. സലിംകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ് .സജീവ് നന്ദിയും പറഞ്ഞു.