photo

നെടുമങ്ങാട്: കരകുളം ഫ്ളൈഓവർ നിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. കരകുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രദേശവാസികളും പങ്കെടുത്തു.

നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഗതാഗതക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഭീതിയുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഏകോപനത്തെ മന്ത്രി അഭിനന്ദിച്ചു. തിങ്കളാഴ്ച മുതലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

റൂറൽ എസ്.പി കിരൺ നാരായണൻ,അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ,വാർഡ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

തീരുമാനങ്ങൾ

---------------------------

റൂട്ടുകൾ സംബന്ധിച്ച് ദിശാബോർഡുകൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് റോഡുകളിലെ

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ജംഗ്ഷനുകളിൽ ട്രാഫിക് വാർഡന്മാരെ നിയമിക്കും.

തിരക്കുള്ള സമയങ്ങളിൽ ടിപ്പർലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

പേരൂർക്കട-വഴയില-കരകുളം-കാച്ചാണി വഴി എട്ടാംകല്ലില്ലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന

ചെയിൻ സർവീസ് തിങ്കളാഴ്ച മുതൽ പേരൂർക്കട-കാച്ചാണി വരെയാക്കും.

കരകുളം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സ്‌കൂൾ സമയങ്ങളിൽ

കെ.എസ്.ആർ.ടി.സി സർവീസ് നടത്താനും മന്ത്രിയുടെ നിർദ്ദേശം.

എട്ടാംകല്ല് മുതൽ പാലം ജംഗ്‌ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ ഇരുചക്ര

വാഹനങ്ങൾക്ക് പോകുന്നതിനുള്ള സൗകര്യം ഉടൻ.