1

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 264/2023) തസ്തികയിലേക്ക് 20 ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 146/2022) തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (കാറ്റഗറി നമ്പർ 8/2022) തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കെ.എസ്.ഇ.ബിയിൽ സബ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022) തസ്തികയുടെ മാറ്റി വച്ച അഭിമുഖം 22, 29 തീയതികളിൽ ആസ്ഥാന ഓഫീസിൽ നടത്തും.

സ്റ്റേ​റ്റ് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ ​സ്റ്റേ​റ്റ് ​ഡെ​യ​റി​ ​ല​ബോ​റ​ട്ട​റി​യി​ൽ​ ​കെ​മി​സ്ട്രി,​ ​മൈ​ക്രോ​ ​ബ​യോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​അ​ന​ലി​സ്റ്റു​മാ​രു​ടെ​ ​ഒ​ഴി​വി​ലേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ ​പ്രാ​യ​പ​രി​ധി​ 40​ ​വ​യ​സ്.​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.
അ​പേ​ക്ഷ​ക​ൾ​ 27​ന് ​വൈ​കി​ട്ട് 5​ന് ​മു​ൻ​പ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​സ്റ്റേ​റ്റ് ​ഡെ​യ​റി​ ​ല​ബോ​റ​ട്ട​റി,​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റേ​റ്റ്,​ ​പ​ട്ടം,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 695004​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​d​a​i​r​y​d​e​v​e​l​o​p​m​e​n​t.​k​e​r​a​l​a.​g​o​v.​i​n,​ 0471​ 2440074​/​ 0471​ 2440853.

പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വി​ഴി​ഞ്ഞ​ത്തെ​ ​കേ​ന്ദ്ര​ ​സ​മു​ദ്ര​ ​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​m​f​r​i.​o​r​g.​i​n,​ 0471​ 2480224.