ksheerakarshaka-samgamam

പാറശാല: കേന്ദ്ര സർക്കാർ ക്ഷീരവികസനത്തിനായി ഫണ്ടുകൾ അനുവദിക്കാതെ പുറംതിരിഞ്ഞ് നിൽക്കുമ്പോൾ സംസ്ഥാന സർക്കാർ ഫണ്ടുകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി മുന്നോട്ട് പോവുകയാണെന്നും പശുവിന് ലൊണെടുത്താൽ പലിശ സംസ്ഥാന സർക്കാർ അടയ്ക്കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.സംസ്ഥാന ക്ഷീര വികസന വകുപ്പ് ആറയൂർ പടിഞ്ഞാറും ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത്,ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ,മിൽമ,കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.സി.കെ.ഹരീന്ദ്ര ൻ എം.എൽ.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,വൈസ് പ്രസിഡന്റ് എ.അൽവേഡിസ,പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത,ജില്ലാപഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനിതകുമാരി,ജെ.ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാഹിൽ ആർ.നാഥ്,ശാലിനി സുരേഷ്,എം.ഷിനി,രേണുക,അനീഷ സന്തോഷ്,ചെങ്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ത്രേസ്യ സിൽവിസ്റ്റർ,ജാസ്മിൻ പ്രഭ,ക്ഷീരസംഘം പ്രസിഡന്റുമാരായ എൻ.രാഘവൻ നാടാർ,എസ്.ഷാജി,എസ്.അയ്യപ്പൻ നായർ,വട്ടവിള വിജയൻ,കെ.സന്തോഷ്‌കുമാർ,വർഗീസ് നാടാർ,ശശിധരൻ നായർ,കാനക്കോട് ബാലരാജ്,ക്ഷീര വികസന ഓഫീസർ ജയകുമാർ,ജസ്റ്റിൻ സത്യരാജ്,ആർ.ജി.ജയകുമാർ,ഷിബു,വിനീത്,ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി കന്നുകാലി പ്രദർശനം,ക്ഷീര വികസന സെമിനാർ,ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു.