1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തും പരിസരത്തും തെരുവുനായ ശല്യമേറുന്നതായി പരാതി. പ്രായാധിക്യവും അസുഖവും ബാധിച്ച നിരവധി നായ്ക്കൾ അവശതയിലാണ്.ദിവസവും 150 ഓളം ടിപ്പർ ലോറികൾ കരിങ്കല്ലുമായി എത്തുന്നതിനാൽ നായ്ക്കൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്.

എണ്ണം കൂടുതലായതിനാൽ ഭക്ഷണത്തിനായി ഇവ പരസ്പരം കടിപിടികൂടുന്നത് നിത്യസംഭവമാണ്.ഇവ തുറമുഖത്തേക്ക് എത്തുന്ന ജീവനക്കാരെ ഭയപ്പെടുത്തുന്നതായും പരാതിയുണ്ട്.നഗരസഭ ഇടപെട്ട് നായ്ക്കളെ ഇവിടെ നിന്ന് മാറ്റണമെന്നും അവശതയുള്ളവയ്ക്ക് പരിചരണം നൽകണമെന്നും തുറമുഖ അധികൃതർ പറഞ്ഞു.