തിരുവനന്തപുരം: രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളും ബഹുസ്വരതയും ഉൾക്കൊണ്ട് യഥാർത്ഥ ചരിത്രം മനസ്സിലാക്കി മുന്നേറാൻ ചാച്ചാ നെഹ്റുവിന്റെ ഓർമ്മകൾ കുട്ടികൾക്ക് പ്രചോദനമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മാനവീയം വീഥിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെഹ്റു സ്മൃതി സായാഹ്നവും ശിശുദിന റാലിയും നടന്നു.സംഘഗാനം,ചാച്ചാജി പ്രസംഗം,മോഹിനിയാട്ടം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.മത്സര വിജയികൾക്ക് മന്ത്രി ട്രോഫികൾ നൽകി.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.സിനിമാ - സീരിയൽ താരം ജോബി മുഖ്യാതിഥിയായി.ബാലഭവനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.