തിരുവനന്തപുരം: 71-ാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ഐ.സി.എം പൂജപ്പുരയിലെ എച്ച്.ഡി.സി.എം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എം ഡയറക്‌ടർ എം.വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി.രാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. 19ന് സൗജന്യ നേത്രദാന ക്യാമ്പ് നടക്കും. 20ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലയിലെ വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരപരിപാടികൾ,പ്രബന്ധ അവതരണം,അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.