തിരുവനന്തപുരം: ദീർഘകാലം കേരള യൂത്ത് ഫ്രണ്ട് -ബി സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഷിബി ജോർജ്ജിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ വേണഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ബിജു ധനൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പാച്ചല്ലൂർ ജയചന്ദ്രൻ,പാറശാല സന്തോഷ്. ഷിലു ഗോപിനാഥ്,യൂത്ത് ഫ്രണ്ട് (ബി ) ജില്ലാ പ്രസിഡന്റ് ബി.നിബുദാസ്, വനിതാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് സുജാലക്ഷ്മി തുടങ്ങിയർ സംബന്ധിച്ചു