
കോവളം: കോവളത്ത് കടലിൽ കുളിക്കവേ തിരയിൽപ്പെട്ട് മുങ്ങിയ വിനോദ സഞ്ചാരിയെ ലെെഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 9.45ഓടെ ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. ഫിൻലാൻഡ് സ്വദേശിയായ അലിസ്റ്ററാണ് (66) അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുകയായിരുന്ന അലിസ്റ്റർ ശക്തമായ തിരയിൽപ്പെട്ട് മുങ്ങുന്നതു കണ്ട് ലെെഫ് ഗാർഡ്
സൂപ്പർ വൈസർ വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ ബാബുജി,അനീഷ്,സർഫർ അജയ് എന്നിവർ ചേർന്ന് രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.