ss

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ഇന്ദ്രജിത്തിന്റെ രംഗങ്ങൾ പൂർത്തിയായി. മുംബയ് ഷെഡ്യൂളിലാണ് ഇന്ദ്രജിത്തിന്റെ രംഗങ്ങൾ പൂർത്തിയായത്. ലൂസിഫറിലെ പോലെ എമ്പുരാനിലും ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ പുതിയ ദൗത്യത്തിലാണ്. അതേസമയം ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ഞാൻ കണ്ടതാ സാറേ നവംബർ 22ന് തിയേറ്ററിൽ. ഹ്യുമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, മെറീന മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോയ് കുളത്തൂർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണൻ, അജിത് ധന്വന്തരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന : അരുൺ കരിമുട്ടം, ഛായാഗ്രഹണം: പ്രശാന്ത് കൃഷ്ണ.