
വർക്കല: ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 13-ാമത് ജ്ഞാനോത്സവം എഴുത്തുപരീക്ഷ 2025 ജനുവരിയിൽ ആരംഭിക്കും. നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് രചിച്ച അറിവിന്റെ ആദ്യപാഠങ്ങൾ, കുട്ടികളുടെ നാരായണഗുരു എന്നീ ഗ്രന്ഥങ്ങൾ ആസ്പദമാക്കിയാണ് എഴുത്തുപരീക്ഷ.
8,9,10 ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ആദ്യ ഗ്രൂപ്പിനും പ്ലസ് വൺ മുതൽ പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്ന രണ്ടാമത്തെ ഗ്രൂപ്പിനും അറിവിന്റെ ആദ്യപാഠങ്ങൾ എന്ന ഗ്രന്ഥവും നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് കുട്ടികളുടെ നാരായണഗുരു എന്ന ഗ്രന്ഥവും അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ.
ഫുൾമാർക്കിന് 5,000 രൂപയാണ് ക്യാഷ് അവാർഡ്. 95 ശതമാനം മുതൽ 99 ശതമാനം വരെ മാർക്കിന് 2,500 രൂപയും 75 ശതമാനം മുതൽ 94 ശതമാനം വരെ മാർക്ക് നേടുന്നവർക്ക് 30,000 രൂപ തുല്യമായി വീതിച്ചും നൽകും. 60 ശതമാനം മാർക്ക് മുതൽ എല്ലാവർക്കും ഗുരു മുനിനാരായണപ്രസാദ് കൈയൊപ്പിട്ട ഗുരുകുല സർട്ടിഫിക്കറ്റും പുസ്തകങ്ങളും നൽകും. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വൻ അവാർഡ് വിതരണം നിർവഹിക്കും.
മുൻ അവാർഡ് ജേതാക്കൾക്ക് പ്രത്യേകം ചോദ്യപേപ്പർ ഉണ്ടായിരിക്കും. സെന്ററുകളും രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പരുകളും പരീക്ഷ തീയതിയും :
എസ്.എൻ.ഡി.പി യോഗം മുളക്കുളം തെക്ക് ശാഖ.ഫോൺ: 9746540936 (5.01.2025),കണ്ണൂർ തളാപ്പ് ശ്രീനാരായണ വിദ്യാമന്ദിർ സ്കൂൾ, ഫോൺ: 9495829687 (12.01.2025),എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം ശാഖ.ഫോൺ: 9946062126 (12.01.2025),എസ്.എൻ.ഡി.പി യോഗം തുരുത്തി ശാഖ.ഫോൺ: 9946062126 (12.01.2025). പുതിയ പരീക്ഷ സെന്ററുകൾക്കായി ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ.ശിവപ്രസാദ് 8921525028,പി.ജി. മോഹൻകുമാർ 9447231503,ബി. മുരളീധരൻ 9495734680.