തിരുവനന്തപുരം: കലാസാഹിത്യ പ്രവർത്തകക്ഷേമസമിതി വാർഷിക സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഡിസംബറിൽ വർക്കലയിൽ നടക്കുന്ന സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ജില്ലാ,താലൂക്ക് തലങ്ങളിൽ വൈവിദ്ധ്യമാർന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംഘാടകസമിതി രക്ഷാധികാരിയായി എം.എം.പുരവൂർ, തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ (ചെയർമാൻ), പ്രദീപ്‌സായി, പ്രഭാകരൻ, ഷീനാരാജീവ്‌ (വൈസ് ചെയർമാൻമാർ), പ്രസന്നൻ വടശേരിക്കോണം (ജനറൽ കൺവീനർ) എന്നിവരടങ്ങുന്നതാണ് സംഘാടകസമിതി. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീകണ്ഠൻ കല്ലമ്പലം സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി വടശേരിക്കോണം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന-ജില്ലാ നേതാക്കളായ ചന്ത്രനല്ലൂർ തുളസി,ആലംകോട് ദർശൻ, റഹീംകുട്ടി കൊല്ലം,രാജൻ മാടക്കൽ, ലതാസുരേഷ്, വിജയൻ ചന്ദനമാല,ഗ്രീഷ്മ, ബാബു,സ്വർണലത,ചന്ദ്രിക ധനപാലൻ,അപ്സര ശശികുമാർ,പി.പ്രിയദർശൻ,എം.ടി വിശ്വതിലകൻ, ജോയി ചിറയിൻകീഴ്,വർക്കല മോഹൻദാസ്,പ്രസേന സിന്ധു എന്നിവർ സംസാരിച്ചു.