p

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 18ന് പ്രസിദ്ധീകരിക്കാൻ ഡീലിമിറ്റേഷൻ കമ്മിഷൻ തീരുമാനിച്ചു. ഇതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നു വരെ സ്വീകരിക്കും. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം വിശദമായി പരിശോധിച്ചു.

പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മിഷൻ ഓഫീസിലും സമർപ്പിക്കാം. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

പെ​ൻ​ഷ​ൻ​ ​കു​ടി​ശിക
ന​ൽ​ക​ണം:
എ​ൻ.​ജെ.​പി.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ദ്ധ്യ​മ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നും​ ​വി​ര​മി​ച്ച​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ് ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലെ​ ​കു​ടി​ശി​ക​ ​ന​ൽ​കു​ന്ന​തി​ന് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ ​മൂ​ന്ന് ​ഗ​ഡു​ക്ക​ളാ​യി​ ​കു​ടി​ശി​ക​ ​ല​ഭി​ക്കേ​ണ്ട​വ​ർ​ക്കെ​ല്ലാം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​ബാ​ല​ഗോ​പാ​ല​ൻ,​ ​ഇ.​എം.​ ​രാ​ധ,​ ​എം.​കെ.​ക​മ​ല​ൻ​ ​എ​ന്നി​വ​ർ​ ​ധ​ന​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.

ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ശ​ബ​രി
സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ൾ​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​നേ​ര​ത്തെ​ ​അ​നു​വ​ദി​ച്ച​ ​എ​ട്ട് ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ൾ​ക്ക് ​പു​റ​മെ​ ​ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ശ​ബ​രി​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ൾ​ ​കൂ​ടി​ ​റെ​യി​ൽ​വേ​ ​അ​നു​വ​ദി​ച്ചു.​ ​ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്തു​ള്ള​ ​മൗ​ല​ ​അ​ലി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ,​മി​ച്ച​ലി​പു​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വാ​റ​ങ്ങ​ൽ,​ഖ​മ്മം,​വി​ജ​യ​വാ​ഡ,​നെ​ല്ലൂ​ർ,​കോ​യ​മ്പ​ത്തൂ​ർ,​പാ​ല​ക്കാ​ട്,​എ​റ​ണാ​കു​ളം,​കോ​ട്ട​യം,​ചെ​ങ്ങ​ന്നൂ​ർ​ ​വ​ഴി​ ​കൊ​ല്ല​ത്തേ​ക്കാ​ണ് ​സ​ർ​വീ​സ്.
മൗ​ല​ ​അ​ലി​യി​ൽ​ ​നി​ന്ന് ​ന​വം​ബ​ർ​ 22,29​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 11.30​ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​രാ​ത്രി​ 7​ന് ​കൊ​ല്ല​ത്തെ​ത്തും.​ 24,​ഡി​സം​ബ​ർ​ 1​ ​തീ​യ​തി​ക​ളി​ൽ​ ​പു​ല​ർ​ച്ചെ​ 2.30​നാ​ണ് ​കൊ​ല്ല​ത്തു​നി​ന്നു​ള്ള​ ​മ​ട​ക്ക​സ​ർ​വീ​സ് ​(​ട്രെ​യി​ൻ​ ​ന​മ്പ​ർ​ 07143​/07144​)​​.​ ​മി​ച്ച​ലി​പു​ര​ത്തു​നി​ന്നു​ള്ള​ ​സ​ർ​വീ​സ് ​ന​വം​ബ​ർ​ 18,25​തീ​യ​തി​ക​ളി​ൽ​ ​വൈ​കി​ട്ട് 3.15​ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​രാ​ത്രി​ 9.30​ന് ​കൊ​ല്ല​ത്തെ​ത്തും.​ 20,26​ ​തീ​യ​തി​ക​ളി​ൽ​ ​പു​ല​ർ​ച്ചെ​ 2.30​നാ​ണ് ​മ​ട​ക്ക​സ​ർ​വീ​സ് ​(​ട്രെ​യി​ൻ​ ​ന​മ്പ​ർ​ 07145​/07146​)​.