
നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിൽ സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രോമാഞ്ചം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണി ആദ്യമായാണ് നായകനാകുന്നത്. ഗുരുവായൂരമ്പലനടയിൽ, വാഴ എന്നീ ചിത്രങ്ങളിലും തിളങ്ങി.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികളിൽ
അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വാഴ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഡബ്ലു ബി ടി എസിന്റെ ബാനറിൽ സംവിധായകൻ വിപിൻ ദാസ് ആണ് നിർമ്മാണം.തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഷൈൻ സ്ക്രീൻ സിനിമയും നിർമ്മാണ പങ്കാളിയാണ്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണാൻ, ജുനയുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളാണ്. നവാഗതനായ റഹീം അബുബേക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അതേസമയം വാഴ 2, പൃഥ്വിരാജ് നായകനാകുന്ന സന്തോഷ് ട്രോഫി, ഫഹദ് ഫാസിൽ ചിത്രം എന്നിവയാണ് വിപിൻദാസിന്റെ മറ്റു പ്രോജക്ടുകൾ.
നവാഗതനായ സവിൻ എസ്. എയാണ് വാഴ 2 സംവിധാനം ചെയ്യുന്നത്. വാഴ 2 ന്റെ നിർമ്മാണത്തിലും വിപിൻദാസ് പങ്കാളിയാണ്.ജയജയജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ബ്ളോക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനാണ് വിപിൻ ദാസ്.