ss

തിരുവല്ല കേന്ദ്രമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ പുതിയ സംരംഭമായ പ്രതിമുഖം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. പുരുഷനായി ജനിക്കുകയും മനസ് കൊണ്ട് സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്നു. സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല എന്നിവരാണ് മറ്റ് താരങ്ങൾ.

സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നടിയെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. പി.ആർ.ഒ. അജയ് തുണ്ടത്തിൽ.