photo

പാലോട്: നന്ദിയോട് പച്ച ഗവ.എൽ.പി സ്കൂളിലെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ധീരജവാൻ വിഷ്ണുവിന്റെ ഓർമ്മയ്ക്കായി സ്കൂൾ അങ്കണത്തിൽ ഓർമ്മ മരം നട്ടു.ഇതേ സ്കൂളിലെ വിദ്യാർത്ഥിയും വിഷ്ണുവിന്റെ മകനുമായ നിർവിനാണ് പിതാവിന്റെ ഓർമ്മയ്ക്കായി ഷിൻസിബമരം നട്ടത്.നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ,പി.ടി.എ പ്രസിഡന്റ് അരുൺ,വിഷ്ണുവിന്റെ ഭാര്യാപിതാവ് സുധാകരൻ,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ബീന,അദ്ധ്യാപകരായ ലേഖ,സന്ധ്യാറാണി,വിജി കമൽ,ആത്മ രാജ് എന്നിവർ പങ്കെടുത്തു.എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് ടീം സല്യൂട്ട് നൽകി.ഛത്തീസ്ഗഡിൽ തീവ്രവാദികളുടെ കുഴിബോംബാക്രമണത്തിലാണ് സി.ആർ.പി.എഫ് കോബ്രാ കമാൻഡോ ആർ.വിഷ്ണു വീരമൃത്യു വരിച്ചത്.