
വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. സർവ്വീസിന്റെ ഫ്ലാഗ് ഓഫ് വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവ്വഹിച്ചു. വൈകിട്ട് 7.15ന് ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച് നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രം, കൊട്ടാരക്കര വഴി രാത്രി 11.30ന് പമ്പയിലെത്തിച്ചേരും. വർക്കലയിൽ നിന്നും പമ്പയിലേക്ക് 297 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. കെ.എസ്.ആർ.ടി.സിയുടെ വെബ് സൈറ്റിൽ ടിക്കറ്റ് മുൻകൂട്ടിയും ബുക്ക് ചെയ്യാം.