
ബാലരാമപുരം: കെ.എസ്.എഫ്.ഇ ബാലരാമപുരം ഈവനിംഗ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമം റീജിയണൽ അർബൻ ചീഫ് മാനേജർ പദ്മകുമാർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് മാനേജർ വിനോദ് കുമാർ.ജെ അദ്ധ്യക്ഷനായി.അസി.മാനേജർ സുരേഷ്‌കുമാർ,ലതികകുമാരി എന്നിവർ പങ്കെടുത്തു.
ചെക്കിന്റെ കാലാവധി പഴയതുപോലെ 7 ദിവസമാക്കുക,ചിട്ടിയുടെ ജി.എസ്.ടി റേറ്റ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗുണഭോക്താക്കൾ തയ്യാറാക്കിയ നിവേദനം അധികൃതർക്ക് കൈമാറി.