
തിരുവനന്തപുരം: മാനിഷാദ സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികൾക്കു പുരസ്‌കാരവിതരണവും തിരുവനന്തപുരം പ്രസ് ക്ലബിൽ സിനിമ സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഉഷാആനന്ദ് മുഖ്യാതിഥിയായി. സമിതി ചെയർമാൻ റസൽ സബർമതി അദ്ധ്യക്ഷത വഹിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, മാദ്ധ്യമ പ്രവർത്തകൻ റഹിം പനവൂർ, പ്രേംനസീർ സുഹൃത്ത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സാഹിത്യകാരി സിന്ധു വാസുദേവൻ, നൗഷാദ്തോട്ടുംകര(കെ.ഡി.ഒ), പുണ്യം ഗ്രൂപ്പ് ചെയർമാൻ പോൾ ആന്റണി, ജയൻ എക്സൽ, മുരുക്കുംപുഴ വിജയൻ എന്നിവർ പങ്കെടുത്തു.