തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പ് കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 22 മുതൽ 24 വരെ അരങ്ങേറും.ആറു രാജ്യങ്ങളിൽ നിന്നായി 17 അന്താരാഷ്ട്ര കലാകാരന്മാർ പങ്കെടുക്കും. മെറ്റൽ, ഹാർഡ് റോക്ക്, റോക്ക് ടു ഹിപ്‌ഹോപ്പ്, ഫോക്ക്,ബ്ലൂസ്,ഇ.ഡി.എം തുടങ്ങി വിവിധ തരത്തിലുള്ള ബാൻഡുകളാണ് മേളയിൽ ഉള്ളത്. ആഭരണനിർമ്മാണം,മൺപാത്ര നിർമ്മാണം,വുഡ് വർകിംഗ്, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിപ്പിക്കുന്ന ക്യാമ്പുകളുമുണ്ടാകും. പരിപാടിയോടനുബന്ധിച്ച് 21ന് രാത്രി മുതൽ 25 വരെ ഓൺസൈറ്റ് ക്യാമ്പിംഗ് സൗകര്യം ഉണ്ടെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു.ശ്രീപ്രസാദ് അറിയിച്ചു. വിവരങ്ങൾക്ക് instagram @iimf_2024, https://iimf.kacvkovalam.com/ ടിക്കറ്റ് ബുക്ക് ചെയ്യാൻ : http://bit.ly/4eZRuLE