വെഞ്ഞാറമൂട് :വെമ്പായത്തും പരിസരപ്രദേശങ്ങളിലും വാറ്റ് ചാരായം വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ .തേക്കട വില്ലേജിൽ വെമ്പായം ചീരാണിക്കരെ ഈന്തിവിള വീട്ടിൽ ഷിബു (30) നെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്.പി യുടെ നിർദ്ദേശപ്രകാരം സി.ഐ അനൂപ് കൃഷ്ണ,എസ്.ഐ ഷാൻ,സി.പി.ഒ മാരായ അനീഷ്,വിഷ്ണു,മിഥുൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.