hi

കല്ലറ:മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ ഭരതന്നൂർ ഗവൺമെന്റ് എൽ.പി.എസ് സ്‌കൂളിൽ നടന്നു.പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.ഷാഫി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനുകുമാർ എന്നിവർ പങ്കെടുത്തു.ഹരിതസഭയിൽ പങ്കെടുത്ത സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി.