hi

കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാരേറ്റ് സെമിനാർ സംഘടിപ്പിച്ചു. ഇടതുപക്ഷ സർക്കാരും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജി.രാജു,വി.ബിനു,എം. ഷാജഹാൻ,ടി.എൻ.വിജയൻ,കെ.വത്സല കുമാർ ,എ.ഗണേശൻ,കെ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.