കല്ലമ്പലം: ഗ്യാസ് സിലിണ്ടർ മോഷണം പോയി.നാവായിക്കുളം വിളയിൽ നിസാമുദ്ദീന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സിലിണ്ടർ മോഷണം പോയത്.വീടിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയിരുന്ന കൂട്ടിൽ നിന്നാണ് കുടുംബം ഉപയോഗിച്ച് കൊണ്ടിരുന്ന സിലിണ്ടർ മോഷ്ടാക്കൾ കവർന്നത്. റെഗുലേറ്റർ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നു.പരാതി നൽകിയത് അനുസരിച്ച് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരങ്ങളിലുള്ള വീടുകളിൽ മോഷണശ്രമമോ മോഷണമോ നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു.വീടിന് പുറത്ത് കൂടുകളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നവർ പ്രത്യേകം കരുതലും ശ്രദ്ധയും കൊടുക്കണമെന്ന് പൊലീസ് പറഞ്ഞു.