പള്ളിക്കൽ: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെയും ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വേളമാനൂർ ഗാന്ധിഭവനിൽ സൗജന്യ അർബുദ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്തു.ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഡി കമ്മ്യൂണിറ്റി ഓംകോളജി വിഭാഗം മേധാവി ജിജി തോമസും കമ്മ്യൂണിറ്റി ഓംകോളജിസ്റ്റ് ആർ.ജയകൃഷ്ണനും നേതൃത്വംനൽകി.പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,കല്ലുവാതുക്കൽ പഞ്ചായത്തംഗം ബൈജുലക്ഷ്മണൻ,സ്നേഹാശ്രമം ഭാരവാഹികളായ പത്മാലയം ആർ.രാധാകൃഷ്ണൻ,തിരുവോണം രാമചന്ദ്രൻപിള്ള,പി.എം.രാധാകൃഷ്ണൻ,കെ.എം.രാജേന്ദ്രകുമാർ,ആർ.ഡി. ലാൽ,ഡോ.രവിരാജ്,ആലപ്പാട്ട് ശശിധരൻ,ബി.സുനിൽകുമാർ,പള്ളിക്കൽ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.