പള്ളിക്കൽ: സിനിമാതാരം ജയന്റെ 44-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം തിരുവനന്തപുരം എൽ.ഡി.എഫ് കൺവീനർ എ.ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി പള്ളിക്കലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി എ.ആർഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.പള്ളിയ്ക്കൽ ഷാജി, മടവൂർ ബിനു, സന്തോഷ് പുന്നയ്ക്കൽ, ആലംകോട് അനിയൻ, വക്കം മനോജ്, പാരിപ്പള്ളി ഡേറ്റ ബിജു, വേള മാനൂർഷിബു, കൊച്ചുപാലം സന്തോഷ് എന്നിവർ പങ്കെടുത്തു.