ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ യൂണിയൻ കൗൺസിൽ അംഗങ്ങളുടെയും ശാഖാഭാരവാഹികളുടെയും സംയുക്ത യോഗവും കേരളകൗമുദി ക്യാമ്പയിൻ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 2ന് ആര്യനാട് യൂണിയനിൽ നടക്കും.യൂണിയൻ പ്രസിഡന്റ് വീണകാവ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനവും നിർവഹിക്കും.കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യോഗം ഡയറക്ടർ എസ്.പ്രവീൺ കുമാർ,യൂണിയൻ കൗൺസിലർമാരായ വി.ശാന്തിനി,കൊറ്റംപള്ളി ഷിബു,കൊക്കോട്ടേല ബിജു,ഉഴപ്പാക്കോണം വിദ്യാധരൻ,കാഞ്ഞിരംവിള ശിശുപാലൻ,ദ്വിജേന്ദ്രലാൽ ബാബു,പറണ്ടോട് മുകുന്ദൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ വിവേകാനന്ദൻ,കൺവീനർ വി.സുനിലാൽ,വനിതാസംഘം പ്രസിഡന്റ് സുനി ടീച്ചർ,സെക്രട്ടറി ശ്രീലത,വൈദിക സമിതി കേന്ദ്രസമിതിയംഗം ഡോ.എൻ.സ്വയംപ്രഭ,കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ കാച്ചാണി പ്രദീപ്,ആർ.വിജുകുമാർ എന്നിവർ സംസാരിക്കും.ശാഖാ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങൾ,വനിതാ സംഘം-യൂത്ത് മൂവ്മെന്റ് ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.ആര്യനാട് യൂണിയനിൽ 15 മുതൽ ഡിസംബർ 31വരെയാണ് കേരള കൗമുദി ക്യാമ്പെയിൻ നടക്കുന്നത്.