
കല്ലമ്പലം:നാവായിക്കുളം മലയാളവേദിയും അഭിധരംഗ സാഹിത്യവീഥിയും സംയുക്തമായി ഡോ.ആർ.മനോജ് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു .നാവായിക്കുളം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന കവി സംഗമത്തിൽ കായിക്കര അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചായം ധർമ്മരാജൻ, എം.ടി.വിശ്വതിലകൻ,അജിതപ്രഭ,ഷീനരാജീവ്, ബേബികൃഷ്ണൻ,എസ്.രാധാ ബാബു എന്നിവർ കവിതകൾ അവതരിപ്പിച്ചു.ആഴത്തിൽ പതിഞ്ഞ ഹൃദയ മുദ്രകൾ എന്ന കവിത പഠന പുസ്തകം കവി ഓരനെല്ലൂർ ബാബു ആർ.സഞ്ജീവ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ഡോ.ആർ.സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.കവി വിജു കൊന്നമൂട്, കരവാരം രാമചന്ദ്രൻ,എം.മഹേശൻ,സുനിൽ,അജിത്മുനി എന്നിവർ പങ്കെടുത്തു.