നിർമ്മാണം: മൈത്രി മൂവി മേക്കേഴ്സ്

ss

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ആമിർ ഖാൻ നായകൻ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. രജനികാന്ത് നായകനായി കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ലോകേഷ്. കൂലിയിൽ കാമിയോ റോളിൽ ആമിർ ഖാനെ കൊണ്ടുവരാൻ ലോകേഷ് കനകരാജ് ശ്രമിക്കുന്നുണ്ട്. ആമിർ ഖാൻ സമ്മതം മൂളി എന്നാണ് വിവരം. എന്നാൽ ആമിർ ഖാൻ നായകനായി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതിനാൽ കൂലിയിൽ മറ്റൊരു പ്രശസ്ത താരത്തെ കാമിയോ വേഷത്തിൽ എത്തിക്കാനും ലോകേഷിന് ആലോചനയുണ്ട്. ചെന്നൈയിൽ കൂലിയുടെ ചിത്രീകരണം കഴിഞ്ഞദിവസം പുനരാരംഭിച്ചു. കൂലിക്കുശേഷം വിക്രം 2, കൈദി 2 എന്നീ ചിത്രങ്ങൾ ലോകേഷ് കനകരാജിനെ കാത്തുനിൽപ്പുണ്ട്. കൂലിക്ക് ശേഷം ആമിർ ഖാൻ ചിത്രം എന്ന തീരുമാനത്തിലാണ് ലോകേഷ്. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം മറ്റു ഭാഷകളിൽ മൊഴിമാറ്റി എത്തിക്കാനാണ് തീരുമാനം. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിലായിരിക്കും ചിത്രം.അതേസമയം കൂലിയിലൂടെ സൗബിൻ ഷാഹിർ തമിഴ് അരങ്ങേറ്റം കുറിക്കുകയാണ്. രജനികാന്തിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് സൗബിൻ എത്തുന്നത്. അറുപത് ദിവസത്തെ ഡേറ്റാണ് നൽകിയത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.