തിരുവനന്തപുരം:മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ച് പ്രയോജന പ്രദമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നുകുഴി മണ്ഡലം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.പി.ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.എൻ.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ക്ളീറ്റസ്,ബോസ് ചന്ദ്രൻ,സായൂർ ദേവൻ,ലിസാമ്മ ജോർജ്,ലീന എഡ്വിൻ,പി.ഗ്രേസി,കെ.രാധാകൃഷ്ണൻ,എം.ശശിധരൻ നായർ, ജയകുമാരി എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി മാത്യു ഫ്രാൻസിസ് (പ്രസിഡന്റ്),പി.ജെ.ലോറൻസ്,ലിസാമ്മ ജോർജ് (വൈസ് പ്രസിഡന്റ്),എം.ശശിധരൻ നായർ (സെക്രട്ടറി),കെ.രാധാകൃഷ്ണൻ,ജയകുമാരി(ജോയിന്റ് സെക്രട്ടറി),സി.അനിരുദ്ധൻ (ഖജാൻജി),ലീനാ എഡ്വിൻ(വനിതാ മണ്ഡലം പ്രസിഡന്റ്),പി.ഗ്രേസി(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.