photo1

പാലോട്: അഞ്ച് വർഷത്തെ കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ ചെല്ലഞ്ചി പാലത്തിലൂടെയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസിന് തുടക്കമായി. അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ചെല്ലഞ്ചി ആക്ഷൻ കൗൺസിൽ ചെയർമാൻ ബൈജു ചെല്ലഞ്ചിയുടെയും വിനോദ് സപ്തപുരത്തിന്റെയും നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് അനുവദിച്ചത്. ഇതോടെ നന്ദിയോട്,കല്ലറ,പാങ്ങോട്,പുല്ലമ്പാറ,പനവൂർ തുടങ്ങിയ പഞ്ചായത്തുകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. രാവിലെ 6.45ന് പാലോട്, പാലുവള്ളി, പേരയം, ആർ.എസ്.പുരം, ചെല്ലഞ്ചി,മുതുവിള,കല്ലറ, 7.50ന് കല്ലറ നിന്ന് തിരികെ ചെല്ലഞ്ചി, പേരയം, നന്ദിയോട്, ഇക്ബാൽ കോളേജ്, വൈകിട്ട് 3.30ന് വെഞ്ഞാറമൂറ്, കാരേറ്റ്, മുതുവിള, ചെല്ലഞ്ചി, പേരയം, പാലുവള്ളി,നന്ദിയോട്, പാലോട് എന്നിവിടങ്ങളിലൂടെയാണ് ബസ്റൂട്ട്.