തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുന്ന 'സമന്വയം' പദ്ധതിയുടെ തിരുവനന്തപുരം മണ്ഡലതല ഉദ്ഘാടനം വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ 19ന് രാവിലെ 10ന് ആന്റണി രാജു എം.എൽ.എ നിർവഹിക്കും.സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.രാവിലെ 9 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷത വഹിക്കും.കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തും.കമ്മിഷൻ അംഗങ്ങളായ എ.സൈഫുദ്ദീൻ ഹാജി,പി.റോസ തുടങ്ങിയവർ പങ്കെടുക്കും.