seminar-sampath-udhgadana

ആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര സംസ്ഥാന ബന്ധങ്ങളും ഫെഡറലിസവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.മുൻ പാർലമെന്റംഗം ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം അഡ്വ.എ.ഷൈലജാബീഗം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം ആർ.സുഭാഷ്,ഏരിയാ സെക്രട്ടറി അഡ്വ.എസ്.ലെനിൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ആർ.രാജു,അഫ്സൽ മുഹമ്മദ്,പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ലൈജു,എസ്.ഷീല,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.ഷാജു,എസ്.പ്രവീൺ ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.ഏരിയാ സമ്മേളനം 19 മുതൽ 22വരെ ആറ്റിങ്ങലിൽ നടക്കും.19ന് കൊടിമര,പതാക,ദീപശിഖ ജാഥകളും,20,21തീയതികളിൽ പ്രതിനിധി സമ്മേളനവും 22ന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.പ്രതിനിധി സമ്മേളനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ചിത്രം- സെമിനാർ എ.സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു