
ബാലരാമപുരം: റസൽപുരം ഗ്രന്ഥശാലയുടെ അറുപത്തിയൊന്നാം വാർഷികാഘോഷവും സാംസ്കാരികസദസും ആഘോഷപൂർവം നടന്നു. വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാറും സാംസ്കാരിക സദസ് ഡോ.എം.എ സിദ്ധിഖും ഉദ്ഘാടനം ചെയ്തു.കലാസാഹിത്യമത്സരങ്ങളിൽ വിജയികളായവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ.അഭിജിത്തിനെയും അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സന്തോഷ് ഏറത്ത് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ, പ്രേമവല്ലി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി സഞ്ജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് നന്ദിയും പറഞ്ഞു.