വിഴിഞ്ഞം: ചികിത്സയോടൊപ്പം നല്ല സമീപനവും നൽകുന്ന ആശുപത്രികളിലെ ഡോക്ടർമാരെ രോഗികൾ ഒരിക്കലും മറക്കില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിയുടെ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന സബർമതി ആയുർവേദ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.എം.വിൻസെന്റ് എം.എൽ.എ സെന്ററിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പദ്ധതി സമർപ്പണം നടത്തി.ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ടി.ഡി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.റിട്ട.അദ്ധ്യാപകൻ എൻ.രാമകൃഷ്ണൻനായർ സെന്റർ നിർമ്മാണത്തിനുള്ള സംഭാവനയായി 50,000 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി.ചെയർമാൻ വെങ്ങാനൂർ കെ.ശ്രീകുമാർ അദ്ധ്യക്ഷനായി.വൈസ് ചെയർമാൻ വെങ്ങാനൂർ കെ.മോഹനൻ,റിട്ട.ഹൈക്കോടതി ജഡ്ജി എം.ആർ.ഹരിഹരൻ നായർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്,ബ്ലോക്കംഗം കെ.എസ്.സാജൻ,കൗൺസിലർ സിന്ധു വിജയൻ,കോഓർഡിനേറ്റർ ടി.എ.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.