
ഒന്നാം സെമസ്റ്റർ എം.എ ഫിലോസഫി (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മൾട്ടീമീഡിയ, ബി.എ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്, ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്സി ജിയോളജി, ജിയോളജി ആൻഡ് വാട്ടർ മാനേജ്മെന്റ് സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 12 മുതൽ കോട്ടയം, നാട്ടകം ഗവ.കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.വോക്ക് അഗ്രിക്കൾച്ചർ ടെക്നോളജി (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ 28ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല  പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് പി.ജി-2021 പ്രവേശനം മുതൽ) എം.എ മലയാളം വിത്ത് ജേണലിസം നവംബർ 2024 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ് ഡിസംബർ 2024 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.