തിരുവനന്തപുരം: 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 27ന് നടക്കുന്ന ശിവഗിരി തീർത്ഥാടന വിളംബര ജാഥയുടെയും കലവറ നിറയ്ക്കൽ ഘോഷയാത്രയുടെയും സ്വാഗതസംഘം ഓഫീസ് കോലത്തുകര ശാഖാമന്ദിരത്തിൽ ഇന്ന് വൈകിട്ട് 6ന് എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറിയും ശിവഗിരി തീർത്ഥാടന കമ്മിറ്റി അംഗവുമായ ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ മണ്ണന്തല സി.മോഹനൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ജി.സുരേന്ദ്രനാഥൻ,ആക്കുളം മോഹനൻ,എസ്.സത്യരാജ്,കോലത്തുകര മോഹനൻ,കൈതമുക്ക് അജയകുമാർ,ചീഫ് കോ- ഓർഡിനേറ്റർ ജി.പി.ഗോപകുമാർ,സ്വാഗതസംഘം ജനറൽ കൺവീനർ കെ.ശ്രീകുമാർ,ജാഥാക്യാപ്ടൻ പ്രമോദ് കോലത്തുകര തുടങ്ങിയവർ പങ്കെടുക്കും.