k

തിരുവനന്തപുരം: ശബരിമല മേൽശാന്തി സമാജമെന്ന പേരിൽ വിദേശ രാജ്യങ്ങളിലടക്കം അനധികൃത പിരിവെന്ന് പരാതി. തട്ടിപ്പിനിരയായ അന്യസംസ്ഥാനത്തെ ഗുരുസ്വാമി ദേവസ്വം വിജിലൻസിന് പരാതി നൽകിയെന്നാണ് വിവരം.
മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമ്മിക്കാനെന്ന പേരിലാണ് മലേഷ്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽ നിന്ന് കോടികൾ സംഭാവന പിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ആലുവ സ്വദേശിയാണ് ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നതെന്നാണ് ആരോപണം.