തിരുവനന്തപുരം: തൃശൂർ തൊട്ടിപ്പാളിലെ സ്വാശ്രയ കർഷകസമിതിയുടെ പേരിൽ വ്യാജ വൗച്ചറുകളും ബില്ലുകളുമുണ്ടാക്കി വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥർ പണം തട്ടിയെന്ന ആരോപണത്തിൽ തൃശൂർ വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ബബിതയെ സസ്‌പെന്റ് ചെയ്യാൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം.
വിജിലൻസ് കേസിലുൾപ്പെട്ടതിനെ തുടർന്ന് വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. സമിതിയുടെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. വി.എഫ്.പി.സി.കെ ഹെഡ് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി വർഷങ്ങളായി ജോലിചെയ്യുന്ന ഡെപ്യൂട്ടി മാനേജർ ഇൻചാർജ് ജോജി കെ.മാത്യൂസ്,കൃഷി ബിസിനസ് കേന്ദ്ര ഡെപ്യൂട്ടി മാനേജർ സുനിൽ പോൾ,എച്ച്.ആർ മാനേജർ ഇൻചാർജ് പ്രവീൺ ടി.എസ് എന്നിവരെ സ്ഥലംമാറ്റാനും ഉത്തരവിട്ടു.
ടെൻഡർ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഡെപ്യൂട്ടി മാനേജർ അനിൽകുമാറിനെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാനും നിർദ്ദശമുണ്ട്.