giri

കാട്ടാക്കട:സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയായി കെ.ഗിരിയെ തിരഞ്ഞെടുത്തു.മൂന്നാം തവണയാണ് ഗിരി ഏരിയാ സെക്രട്ടറിയാകുന്നത്.1974ൽ സാംസ്കാരിക പ്രവർത്തനത്തിലൂടെ യാണ് ഗിരിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം.ഗ്രന്ഥശാല പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യം,എസ്.എഫ്.ഐ യുടെ കാട്ടാക്കട ഏര്യാ രൂപീകരണ കമ്മിറ്റിയിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കാട്ടാക്കട ഏര്യാ സെന്റർ,1979 മുതൽപാർട്ടി അംഗം,1991 മുതൽ (11 വർഷം)വീരണകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി,വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,ഗ്രന്ഥശാല കാട്ടാക്കട താലൂക്ക് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു കെ.ഗിരി.

നിലവിലെ കമ്മിറ്റിയിൽ നിന്ന് ഒരാളെ ഒഴിവാക്കി മൂന്ന് പേർ പുതുതായി കമ്മിറ്റിയിലെത്തി.നിയമസഭയിൽ ജോലി നോക്കുന്ന മാറനല്ലൂർ നിന്നുള്ള ടി.തങ്കരാജിനെ ഒഴിവാക്കി.മോട്ടോർ തൊഴിലാളി നേതാവ് എം.ഫ്രാൻസിസ്,ഡി.വൈ.എഫ്.ഐ യിൽ നിന്നു ആർ.രതീഷ്,മഹിളാ അസോസിയേഷനിൽ നിന്ന് എസ്. ലതകുമാരി എന്നിവരാണ് കമ്മിറ്റിയിൽ എത്തിയത്.19 അംഗ കമ്മിറ്റി 21 ആക്കി.എസ്.വിജയകുമാർ,ജെ.ബിജു,എ.സുരേഷ്‌കുമാർ,പി.എസ്. പ്രഷീദ്,കെ.അനിൽകുമാർ,എസ്.കവിത,എസ്.ലതകുമാരി,പി. മണികണ്ഠൻ,വി.വി.അനിൽകുമാർ,കള്ളിക്കാട് സുനിൽ,ജെ.ആർ. അജിത,എം.അഭിലാഷ്,കോട്ടൂർ സലിം,കെ.ശ്രീകുമാർ,കെ.രാമചന്ദ്രൻ, ടി.സനൽകുമാർ,എൻ.വിജയകുമാർ,ജി.സ്റ്റീഫൻ.എം.എൽ.എ. എന്നിവരാണ് മറ്റംഗങ്ങൾ.