bus-service

പാറശാല: കെ.എസ്.ആർ.ടി.സിയുടെ കളിയിക്കാവിള മുതൽ കഴക്കൂട്ടം വരെയുള്ള ബൈപാസ് ബസ് സർവീസുകൾ ഉദ്ഘാടനം ചെയ്തു.പാറശാല, നെയ്യാറ്റിൻകര, പൂവാർ,വിഴിഞ്ഞം ഡിപ്പോകളിൽ നിന്നുള്ള ഓരോ ബസ് വീതം നാല് സർവീസുകളാണ് തുടക്കത്തിൽ ആരംഭിച്ചത്.കളിയിക്കാവിള, പാറശാല, കാരോട് ബൈപാസ്, പ്ലാമൂട്ടുക്കട,കാഞ്ഞിരംകുളം,കോവളം ജംഗ്ഷൻ,തിരുവല്ലം, ഈഞ്ചക്കൽ, ലുലു മാൾ, ടെക്‌നോപാർക്ക്, കഴക്കൂട്ടം,പോത്തൻകോട് വഴിയാണ് സർവീസുകൾ നടത്തുന്നത്.

സർവീസുകളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് ചെറുവാരക്കോണം ഹൈസ്‌കൂൾ ജംഗ്ഷനിൽ എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ബിജു, വിനിതകുമാരി,വൈ.സതീഷ്, സുധാമണി, ചെറുവാരക്കോണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അശോകകുമാർ,കെ.എസ്.ആർ.ടി.സി ഡി.ടി.ഒ റോയ്,എ.ടി.ഒ മാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.