
പാപ്പനംകോട്: മാറ്റൊരു കാറിനെ മറികടക്കുന്നതിനിടയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.മലയിൻകീഴ് ഭാഗത്ത് നിന്ന് പാപ്പനംകോട്ടേയ്ക്ക് പോവുകയായിരുന്ന കാർ മറ്റൊരു കാറിനെ മറി കടക്കുന്നതിനിടെയാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ പാപ്പനംകോട് പൂഴിക്കുന്ന് തെങ്ങുവിള സ്വദേശി ഷാരോണിനെ (30) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെ പാപ്പനംകോട് -മലയിൻകീഴ് റോഡിൽ എസ്റ്റേറ്റിന് സമീപത്തായിരുന്നു അപകടം.കാറോടിച്ചിരുന്ന ശരൺ ആദിത്യനും (21) പരിക്കുണ്ട്.